വിവിധ നഗരങ്ങളില്‍ യുഎസ് ആക്രമണം; ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ
11 June 2026

ഇറാനിലെ വിവിധ നഗരങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതോടെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഐആര്‍ജിസി. ഹോര്‍മുസ് പൂര്‍ണമായും അടച്ചെന്നും എല്ലാ കപ്പലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും ഇറാന്‍ അറിയിച്ചു. ഹോര്‍മുസിലൂടെ കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഒരു തരം കപ്പലുകളെയും കടത്തിവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഖതം അല്‍ അന്‍ബിയ കമാന്‍ഡ് വ്യക്തമാക്കി.
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; മൂന്ന് ഇന്ത്യക്കാരെ കാണാതായി
നിരോധനം ലംഘിച്ചാല്‍ ആക്രമിക്കുമെന്നും സൈനിക കമാന്‍ഡ് ആയ ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ഹോര്‍മുസിന് സമീപത്തായിരുന്നു യുഎസ് സ്‌ഫോടനങ്ങള്‍ നടത്തിയത്.


