മാസം 900 രൂപ; ഇന്ത്യയിൽ ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ച് ട്വിറ്റർ

single-img
9 February 2023

മാസ്കിന്റെ പുതിയ പരിഷ്കാര ഭാഗമായി ഇന്ത്യയിൽ ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ച് ട്വിറ്റർ. ഇന്ത്യയിലെ ഉപയോക്താക്കൾ അവരുടെ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സജീവമാക്കി നിലനിർത്താനും അധിക ഫീച്ചറുകൾ ഉപയോഗിക്കാനും പണം നൽകേണ്ടിവരും.

നിലവിൽ ആൻഡ്രോയിഡ് മൊബൈലിലോ ഐഫോണിലോ ട്വിറ്റർ ബ്ലൂ ടിക്ക് സേവനങ്ങൾ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ പ്രതിമാസം നൽകേണ്ടത് 900 രൂപയാണ്. വെബിലെ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന് പ്രതിമാസം 650 രൂപ ചിലവാകും.

അതേസമയം, വെബ് ഉപയോക്താക്കൾക്ക് പ്രതിവർഷം 6,800 രൂപയ്ക്ക് വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ട്വിറ്റർ ബ്ലൂവിലേക്കുള്ള പുതിയ സബ്‌സ്‌ക്രിപ്‌ഷനുകൾ നിലവിൽ ഇന്ത്യ, യുഎസ്, കാനഡ, ജപ്പാൻ, ഇന്തോനേഷ്യ, ന്യൂസിലാൻഡ്, ബ്രസീൽ, യുകെ, സൗദി അറേബ്യ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ, എന്നിവിടങ്ങളിൽ ലഭ്യമാണ്. .