മേയറെ പാവ പോലെ ഇരുത്തി പാർട്ടിയാണ് എല്ലാം ചെയ്യുന്നത്: വിഡി സതീശൻ

single-img
7 November 2022

കത്ത് കൊടുത്ത ആളുമില്ല വാങ്ങിയ ആളുമില്ല, അത് ആകാശത്ത് നിന്ന് പൊട്ടിവീണ കത്താണോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കത്തിന്റെ പേരിൽ ഇപ്പോൾ ജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നു. ആ അധ്യായം അടഞ്ഞെന്ന് പാർട്ടി സെക്രട്ടറി പറയുന്നു. അദ്ദേഹമാണോ ഇത് അടയ്ക്കുകയും തുറക്കുകയും ചെയ്യേണ്ടത്. മേയറെ പാവ പോലെ ഇരുത്തി പാർട്ടിയാണ് എല്ലാം ചെയ്യുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.

അത്പോലെ തന്നെ സാമ്പത്തിക സംവരണ വിഷയത്തിൽ കോൺഗ്രസ് മുൻപേ ദേശീയ തലത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി സാമ്പത്തിക സംവരണത്തിന് എതിരല്ല. എന്നാൽ സാമുദായിക സംവരണം അത് പോലെ തുടരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.