കോയമ്പത്തൂരിൽ നടന്നത് ചാവേറാക്രമണമായി അംഗീകരിക്കണം; അമിത് ഷായ്ക്ക് കത്തയച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍

single-img
25 October 2022

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസം കാറിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്ഒ രാള്‍ മരിക്കാനിടയായ സംഭവത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. ഇതിനെ ഒരു ചാവേറാക്രമണമായി പൊലീസിന് അംഗീകരിക്കേണ്ടിവരുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ പറഞ്ഞു

.’ഈ ഒക്ടോബര്‍ 21 ന് ജമേഷാ മുബിന്‍ ഐഎസിന്റേതിന് സമാനമായ ഒരു വാട്ട്സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു’മാധ്യമങ്ങളോട് സംസാരിക്കവെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ പറഞ്ഞു. എന്തുകൊണ്ടാണ് കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞിട്ടില്ലെന്നും അണ്ണാമലൈ പറഞ്ഞു.

‘കോയമ്പത്തൂരിലെ സ്ഫോടനത്തെക്കുറിച്ച് ടിഎന്‍ ബിജെപിക്ക് വേണ്ടി ഞങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. ഇതിനെ ഒരു ചാവേറാക്രമണമായി പൊലീസ് അംഗീകരിക്കണം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ഞായറാഴ്ച കോയമ്പത്തൂരില്‍ ഉണ്ടായ കാര്‍ സ്‌ഫോടനത്തില്‍ ജമേഷ മുബിന്‍ എന്നയാളാണ് കൊല്ലപ്പെട്ടിരുന്നത്. പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചിരുന്ന ഇയാള്‍ ചെക്ക് പോയിന്റ് ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു. കാര്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ഫോടനത്തില്‍ മരണപ്പെടുകയായിരുന്നു. അതേസമയം ഇയാളുടെ ലക്ഷ്യം എന്താണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ ഉറപ്പില്ല.

ജമേഷ മുബിന്റെ വീട്ടില്‍ നിന്നും പരിശോധനയിൽ 50 കിലോ അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം, സോഡിയം, ഫ്യൂസ് വയര്‍, 7 വോള്‍ട്ട് ബാറ്ററികള്‍ എന്നിവ പോലീസ് കണ്ടെടുത്തു. പക്ഷെ പോലീസ് ഇതുവരെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.