നല്ല അവസരങ്ങൾ സോണിയ ഗാന്ധി തന്നു; പാർട്ടിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗം ഒപ്പമുള്ളതിന് താനെന്ത് ചെയ്യാനെന്ന് ഖാര്‍ഗെ

single-img
9 October 2022

കോൺഗ്രസ് പാർട്ടിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗത്തിന്‍റെ പിന്തുണയാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തനിക്കുള്ളതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോൺഗ്രസിനെ സ്നേഹിക്കുന്നവരുടെ ആശിർവാദം തനിക്കുണ്ട്. പാർട്ടിയുടെ താഴേതട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവാണ് താൻ, അല്ലാതെ രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ നല്ല അവസരങ്ങൾ സോണിയ ഗാന്ധി തന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, അധ്യക്ഷ തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട ഹൈക്കമാന്‍ഡിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഭാരവാഹികൾ പ്രചാരണം നടത്തുന്നതിനോട് ഖാർഗെ പ്രതികരിച്ചില്ല.

പാർട്ടിയിലെ വലിയൊരു വിഭാഗം ഒപ്പമുള്ളതിന് താനെന്ത് ചെയ്യാനെന്ന് അദ്ദേഹം ചോദിച്ചു. നേതാക്കൾ സ്വമേധയാ തനിക്ക് പിന്തുണ നൽകുന്നതാണ്. അതേസമയം, അഭ്യർത്ഥന മാനിച്ച് മൂന്ന് പേർ രാജിവെച്ച് പ്രചാരണത്തിനായി തനിക്കൊപ്പം സഞ്ചരിക്കുന്നുവെന്നും ഖാർഗെ അറിയിച്ചു.