നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ട്, നിയമം നിയമത്തിന്റെ വഴിക്ക് പോകും: പിണറായി വിജയൻ

single-img
26 October 2026

തനിക്കെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ പ്രതികരണവുമായി പിണറായി വിജയൻ. എല്ലാ ഘട്ടത്തിലും നിയമവ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച വ്യക്തിയാണ് താനെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ആഡംബര ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിലും പിണറായി വിജയൻ പ്രതികരിച്ചു. അപകടത്തിൽ മരിച്ച വ്യക്തിയുടെ മകളുമായി ഫോണിൽ സംസാരിച്ചതായി അദ്ദേഹം അറിയിച്ചു.

ആഭ്യന്തരമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങളിൽ ഉൾപ്പെടെ കുടുംബത്തിന് തൃപ്തിയില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും കുടുംബത്തിന് അത്തരമൊരു അനുഭവമാണ് ഉണ്ടായതെന്നും പിണറായി വിജയൻ പറഞ്ഞു.

അതേസമയം, പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തതിൽ പ്രതികരണവുമായി കെ.എൻ. ബാലഗോപാലും രംഗത്തെത്തി. ഇഡി–വിഡി–മോഡി നടത്തിയ നീക്കത്തിന് തിരിച്ചടിയേറ്റിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരും കേസ് തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്തതെന്നും ഇടതുപക്ഷം മുന്നോട്ടുവച്ച നിലപാട് ശരിയാണെന്ന് തെളിഞ്ഞതായും ബാലഗോപാൽ പ്രതികരിച്ചു.