മല്ലികാർജുൻ ഖാർഗെക്ക് പരസ്യമായി പിന്തുണ; അശോക് ഗെലോട്ടിനെതിരെ നടപടിയെടുക്കണമെന്ന് ശശി തരൂർ

single-img
14 October 2022

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ നടപടിയെടുക്കേണ്ടത് പാർട്ടിക്കുള്ളിൽ നീതിയുക്തവും സന്തുലിതവുമായ തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവാദിത്തമുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി (സിഇഎ) ആണെന്ന് കോൺഗ്രസ് നേതാവും പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയുമായ ശശി തരൂർ .

രാജസ്ഥാൻ കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹിയാണ് ഗെഹ്‌ലോട്ടിന്, പാർട്ടി മാർഗനിർദ്ദേശ പ്രകാരം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെയും പരസ്യമായി പിന്തുണയ്ക്കാൻ അനുവദിച്ചിരുന്നില്ല. “ഇതിൽ നടപടിയെടുക്കേണ്ടത് കോൺഗ്രസിന്റെ സിഇഎ ചെയർമാനാണ്. സ്ഥാനാർഥിക്ക് വേണ്ടി ഭാരവാഹികൾ പ്രചാരണം നടത്തരുതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിരുന്നു. എനിക്ക് ഇവിടെ ലഭിച്ച സ്വീകരണവും ന്യായവും മറ്റൊരു സംസ്ഥാനത്തും ലഭിച്ചിട്ടില്ല എന്നത് ശരിയാണ്.”- കോൺഗ്രസ് പ്രതിനിധികളിൽ നിന്ന് തന്റെ പ്രചാരണത്തിന് പിന്തുണ തേടാൻ മധ്യപ്രദേശിലെത്തിയ തരൂർ പറഞ്ഞു.

ഇന്ന് അശോക് ഗെഹ്‌ലോട്ട് തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മുൻനിരക്കാരനും നേതൃനിരയിൽ ഗാന്ധിമാരുടെ ആദ്യ തിരഞ്ഞെടുപ്പും ആയ മല്ലികാർജുൻ ഖാർഗെയ്ക്ക് തുറന്ന പിന്തുണ നൽകിയിരുന്നു.

പാർട്ടിയുടെ മറ്റ് പ്രതിനിധികളോടും ഖാർഗെയ്ക്ക് വോട്ട് ചെയ്യാൻ രാജസ്ഥാൻ മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് ക്ലിപ്പിൽ കേൾക്കാം. പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി (സിഇഎ) പെരുമാറ്റച്ചട്ടത്തിന് നേർ വിപരീതമാണ് പിന്തുണയ്‌ക്കാനുള്ള ആഹ്വാനം