അതിവേഗ റെയിൽ: പദ്ധതി ആരുടേതായാലും മുന്നോട്ട് പോകണം: മുഖ്യമന്ത്രി

single-img
6 February 2026

അതിവേഗ റെയിൽ പദ്ധതി ആരാണ് മുന്നോട്ടുവന്നതെന്നത് പ്രശ്നമല്ലെന്നും, പദ്ധതി വേഗത്തിൽ നടപ്പാക്കപ്പെടണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ-റെയിലിന് കേന്ദ്രത്തിൽ നിന്ന് തടസ്സം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ വികസന പദ്ധതികൾ വരരുതെന്ന നിലപാടാണ് യുഡിഎഫും ബിജെപിയും സ്വീകരിക്കുന്നതെന്നും, നാടിന്റെ പുരോഗതി മറന്നുള്ള കേന്ദ്രസർക്കാരിന്റെ സമീപനമാണിതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇ. ശ്രീധരൻ അവതരിപ്പിച്ച പദ്ധതിയേക്കുറിച്ച് കേന്ദ്രത്തിന് വ്യക്തമായ ധാരണയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ പദ്ധതികളിൽ കേരളം ഉൾപ്പെടാത്തത് അവഗണനയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശബരി റെയിൽ പദ്ധതിക്കായി പകുതി ചെലവ് വഹിക്കാമെന്ന് സംസ്ഥാനം ഓഫർ നൽകിയിട്ടും, കേന്ദ്രബജറ്റിൽ പദ്ധതിക്ക് ഇടമില്ലാതിരുന്നതായും അദ്ദേഹം വ്യക്തമാക്കി.