പാതിവില സ്‌കൂട്ടര്‍ തട്ടിപ്പ്: എ എന്‍ രാധാകൃഷ്ണനുൾപ്പെടെ ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

single-img
6 February 2026

പാതിവിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ടും വാഹനം നല്‍കിയില്ലെന്ന പരാതിയില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനുൾപ്പെടെ നാല് പേര്‍ക്കെതിരെ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാധാകൃഷ്ണനൊപ്പം സുമേഷ്, രൂപേഷ് മേനോന്‍, കെ ടി ബിനീഷ് എന്നിവരാണ് മറ്റ് പ്രതികള്‍.

പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ അക്കൗണ്ടുകളിലേക്ക് ‘സൈന്‍’ എന്ന സംഘടന 42 കോടി രൂപ കൈമാറിയതിന്റെ ബാങ്ക് രേഖകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.