ഇന്ത്യയെന്ന വികാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ ഇടയിലാണ് ശശി തരൂര്‍ ജീവിക്കുന്നത്: ടി പദ്മനാഭൻ

single-img
21 November 2022

ഇന്ത്യയെന്ന വികാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ ഇടയിലാണ് ശശി തരൂര്‍ ജീവിക്കുന്നതെന്ന് പ്രശസ്ത കഥാകൃത്തായ ടി പത്മനാഭന്‍. തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ നിന്നപ്പോള്‍ തന്നെ ശശി തരൂരിനെ കാലുവാരാന്‍ പലരും ശ്രമിച്ചുവെന്നും തരൂരിനെതിരെ ആവനാഴിയിലെ എല്ലാ അസ്ത്രവും പ്രയോഗിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

എന്നാൽ നാട്ടിലെ യുവജനങ്ങള്‍ തരൂരിനൊപ്പമുണ്ടാകുമെന്നും ടി പത്മനാഭന്‍ പറഞ്ഞു. ശശി തരൂരിനെ വേദിയില്‍ ഇരുത്തിയായിരുന്നു ഒരു പരിപാടിയിൽ പത്മനാഭന്റെ പരാമര്‍ശം.’പൊന്നു സുഹൃത്തേ ഒരിക്കലും ഈ പാര്‍ട്ടി വിട്ടു പോകരുത് ‘ എന്നും ടി പത്മനാഭന്‍ കൂട്ടിച്ചേർത്തു.