മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് രാജ്ഭവന്റെ ചെലവ് അഞ്ച് ലക്ഷം; തുക മുൻകൂറായി വാങ്ങി

single-img
30 December 2023

സംസ്ഥാന മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് രാജ്ഭവന് വേണ്ടി മാത്രം ചെലവായത് അഞ്ച് ലക്ഷം. ഈ തുക മുൻകൂറായി രാജ്ഭവൻ വാങ്ങി. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തുക വേണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നു.

സത്യപ്രതിജ്ഞനടന്നതിന്റെ തലേദിവസം തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. പരിപാടിയുടെ ചെലവായി രാജ്ഭവൻ ആവശ്യപ്പെട്ട തുക ടൂറിസം ഡയറക്ടർക്കാണ് ധനവകുപ്പ് അനുവദിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. കടന്നപ്പള്ളി രാമചന്ദ്രനും കെ.ബി ഗണേഷ് കുമാറുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.