മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എ. സമ്പത്തിനെ മാറ്റി

single-img
8 November 2023

സംസ്ഥാന ദേവസ്വം- പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സിപിഎം നേതാവ് എ. സമ്പത്തിനെ മാറ്റി. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സമിതിയിലായിരുന്നു ഇതു സംബന്ധിച്ച തീരുമാനം.

മുന്‍ ലോക്സഭാ എംപിയും ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിൽ കേരളത്തിന്റെ പ്രതിനിധിയുമായിരുന്നു.2021 ജൂലൈയിലാണ് എ സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം ഉള്‍പ്പെടെ നേടിയ സമ്പത്ത് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോട് മത്സരിച്ച് തോല്‍ക്കുകയായിരുന്നു.