ലോക്കൽ പോലീസ് ഇന്റലിജൻസ് നീക്കങ്ങൾ അറിയാൻ പോപ്പുലർ ഫ്രണ്ടിന് സ്വന്തം രഹസ്യാന്വേഷണ വിഭാഗം

single-img
27 September 2022

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക്സ്വ ന്തമായി ഒരു ഇന്റലിജൻസ് യൂണിറ്റ് ഉണ്ടെന്ന് റിപ്പോർട്ടുകൾ. അത് ലോക്കൽ പോലീസിനെയും ലോക്കൽ ഇന്റലിജൻസ് യൂണിറ്റിനെയും നിരീക്ഷിക്കുന്നതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. സംഘടനയ്ക്ക് ശക്തികേന്ദ്രമുള്ള ജില്ലാതലത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്, അത് നേരിട്ട് ജില്ലാ പ്രസിഡന്റിന് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഇന്ന് രാവിലെ, രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡുകളിൽ പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 90-ലധികം പേരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിരുന്നു. കർണാടക, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, അസം, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സംസ്ഥാന പോലീസ് സംഘങ്ങൾ നടത്തിയ റെയ്ഡുകളാണ് കൂടുതലും.

തീവ്ര ഇസ്ലാമുമായി ബന്ധമുണ്ടെന്ന് പലപ്പോഴും ആരോപിക്കപ്പെടുന്ന ഈ ഗ്രൂപ്പിനെതിരെ സമാനമായ പാൻ ഇന്ത്യ റെയ്ഡുകൾ നടത്തി അഞ്ച് ദിവസത്തിന് ശേഷമാണ് ഇന്നത്തെ ഈ പരിശോധകളും. സെപ്തംബർ 22 ന്, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുടെ നേതൃത്വത്തിലുള്ള മൾട്ടി-ഏജൻസി ടീമുകൾ 15 സംസ്ഥാനങ്ങളിലായി പിഎഫ്ഐയുടെ 106 നേതാക്കളെയും പ്രവർത്തകരെയും രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു.

പിഎഫ്ഐ ഉൾപ്പെട്ട 19 കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത്. കഴിഞ്ഞ ആഴ്‌ച നടത്തിയ റെയ്‌ഡുകളെത്തുടർന്ന്, സെപ്റ്റംബർ 23 നും 26 നും ഇടയിൽ തമിഴ്‌നാട്ടിൽ 20 സ്ഥലങ്ങളിൽ ടാർഗെറ്റഡ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആക്രമണങ്ങളെല്ലാം നടന്നത് ബിജെപി പ്രവർത്തകരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിന്നാണ്. പിഎഫ്‌ഐക്ക് അവരുടെ സ്വന്തം പ്രാദേശിക രഹസ്യാന്വേഷണ വിഭാഗം കൈമാറിയ മുൻകൂർ വിവരങ്ങൾ ഉണ്ടായിരുന്നതായി സംശയിക്കുന്നതായി വൃത്തങ്ങൾ പറഞ്ഞു.