ഔട്ട് ഓഫ് സിലബസ്’; പ്രതിപക്ഷ പാര്‍ട്ടികളുടെ വിമർശനത്തെക്കുറിച്ചുള്ള വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് ഉത്തരം നല്‍കി പ്രധാനമന്ത്രി


രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെക്കുറിച്ചുള്ള വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് വിചിത്ര ഉത്തരം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാര്‍ത്ഥിയുടെ ചോദ്യം ‘ഔട്ട് ഓഫ് സിലബസ്’ ആണെന്നും ജനാധിപത്യത്തെ ശുദ്ധീകരിക്കുന്നതാണ് വിമര്‍ശനം എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
ഇന്ന് പരീക്ഷാ പേ ചര്‍ച്ചയില്‍ നടന്ന സംവാദത്തിലായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം.എന്നാൽ , ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടിയപ്പോഴാണ് മോദി ‘ഔട്ട് ഓഫ് സിലബസ്’ മറുപടി നല്‍കിയതെന്നാണ് സോഷ്യല്‍മീഡിയയിൽ ഉയരുന്ന പരിഹാസങ്ങള്‍.
ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ അവരുടെ ആശങ്ക അകറ്റാനും സമ്മര്‍ദ്ദം കുറക്കാനുമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പരീക്ഷാ പേ ചര്‍ച്ച നടക്കുന്നത്. ഇന്ന് നടന്ന ചര്‍ച്ചയില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഓണ്‍ലൈനായി പങ്കെടുത്തിരുന്നു.