രാജ്യത്തെ ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റാന്‍ പര്യാപ്തം; രാജസ്ഥാനിൽ വലിയതോതിൽ ലിഥിയം ശേഖരം കണ്ടെത്തി

single-img
8 May 2023

രാജ്യത്തെ ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റാന്‍ പര്യാപ്തമായ ലിഥിയ ശേഖരം രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ദേഗാന മുനിസിപ്പാലിറ്റിയിൽ കണ്ടെത്തി. സംസ്ഥാന സർക്കാരും ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ചു.

ഇപ്പോഴത്തെ സാഹഹര്യത്തിൽ ലിഥിയത്തിനായി ഇന്ത്യ പൂർണമായും വിദേശ ഇറക്കുമതിയെ ആശ്രയിക്കുകയാണ്. പുതിയ കണ്ടെത്തൽ രാജ്യം ചൈനയെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ ഇന്ത്യയിൽ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയത് ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ്. സ്‌മാർട്ട്‌ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും റീചാർജ് ചെയ്യാവുന്ന ബാറ്ററികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ലിഥിയം.