കേരളാ സ്റ്റോറി: എസ്ഡിപിഐയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിലും പ്രതിഷേധം

single-img
5 May 2023

വ്യാജ ഉള്ളടക്കത്തിന്റെ പേരിൽ വിവാദമായ ഹിന്ദി സിനിമ കേരളാ സ്‌റ്റോറിയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും പ്രതിഷേധം. എസ്ഡിപിഐയുടെ നേതൃത്വത്തിലായിരുന്നു ചെന്നൈയിൽ പ്രതിഷേധം. നഗരത്തിൽ എത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.

ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിൽ മായാജാൽ മാളിൽ കേരള സ്റ്റോറി പ്രദർശനം പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചിട്ടുണ്ട്. അടുത്ത മൂന്നു ദിവസത്തേക്കാണ് പ്രദർശനം നിർത്തിയത്. പ്രദേശത്തെ പ്രശ്‌ന സാധ്യത കണക്കിലെടുത്താണ് തീരുമാനം. ഇവിടെ ഇന്ന് രാവിലെ രണ്ട് ഷോകൾ നടത്തിയിരുന്നു.