‘ഇത്തവണ കുഴിയിൽ ചാടില്ല’; പാർട്ടിയുടെ തീരുമാനം അനുസരിക്കുമെന്ന് കെ. മുരളീധരൻ
31 January 2026

ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വ്യക്തമാക്കി. പാർട്ടി തീരുമാനം അനുസരിച്ച് മാത്രം പ്രവർത്തിക്കുമെന്നും, ഇത്തവണ സ്വന്തം പേരിൽ മത്സരിക്കാൻ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ, കല്യാശേരി ഒഴികെ എല്ലായിടത്തും പോസ്റ്ററുകൾ കണ്ടതോടെയാണ്, സ്നേഹമോ നിഗ്രഹമോ എന്നറിയില്ലെന്നും ആണ് മുരളീധരൻ വ്യക്തമാക്കിയത്.
മത്സരിക്കലല്ല വിഷയമെന്ന് മുരളീധരൻ ചൂണ്ടിക്കാണിച്ചു. തിരുവനന്തപുരം ഉൾപ്പെടെയുള്ള ത്രികോണ മത്സരഭൂമികളിൽ പാർട്ടിക്ക് വേണ്ട സഹായം ചെയ്യുമെന്നും യുഡിഎഫും, ബിജെപി- സിപിഐഎം സഖ്യവും തമ്മിലുള്ള മത്സരമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.


