മാധ്യമ വിലക്ക് : ഗവർണർക്കെതിരെ രാജ്ഭവന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം

single-img
8 November 2022

മുൻകൂട്ടി ക്ഷണിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ മാത്രം വിലക്കിയ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രാജ്ഭവനിലേയ്ക്ക് പ്രതിഷേധം സംഘടിപ്പിച്ചു.

ഗവര്‍ണര്‍ തന്റെ തീരുമാനത്തിൽ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പ്രതിഷേധത്തില്‍ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ 11 .30നോടെയായിരുന്നു സംഘടനാ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ മാധ്യങ്ങളിലെ നിരവധി പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഗവർണറുടെ ഓഫീസിൽ നിന്നും പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെയില്‍ അയച്ചു അനുമതി നല്‍കി പേര് പരിശോധിച്ച് അകത്തു കയറ്റിയ ശേഷമാണ് കൈരളി, മീഡിയ വണ്‍ സംഘത്തെ വാര്‍ത്താ സമ്മേളന ഹാളില്‍ നിന്നും ഇറക്കിവിട്ടത്.