ഇറാനിയന്‍ ഉരു 200 കിലോ ലഹരിമരുന്നുമായി കൊച്ചി തീരത്ത് പിടിയില്‍

single-img
6 October 2022

ഇന്ന് കൊച്ചിത്തീരത്ത് നടന്നത് വന്‍ ലഹരി വേട്ട. 200 കിലോവരുന്ന ലഹരിമരുന്നുമായി ഇറാനിയന്‍ ഉരു പിടികൂടി. നാവികസേനയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായാണ് ഇത് പിടികൂടിയത്. ഉരുവില്‍ ഉണ്ടായിരുന്ന ഇറാന്‍, പാക്ക് പൗരന്‍മാരായ ആറു പേരെ കസ്റ്റഡിയിലെടുത്തു.

പിടികൂടിയവരെ ഇപ്പോൾ മട്ടാഞ്ചേരി വാര്‍ഫില്‍ എത്തിച്ചു. കൊച്ചിയിലെ നാര്‍കോട്ടിക് ബ്യൂറോയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. വിവരം ലഭിച്ചതിനെ തുടർന്ന് എന്‍സിബിയുടെ ഉദ്യോഗസ്ഥര്‍ ലഹരി സംഘത്തെ പിടികൂടുന്നതിനു നാവിക സേനയുടെ സഹായം തേടുകയായിരുന്നു.

പിടിച്ചെടുത്ത ഉരു മട്ടാഞ്ചേരിയില്‍ എത്തിച്ചു. ലഹരിവസ്തുക്കളും പിടിയിലായവരെയും നാവിക സേന കോസ്റ്റല്‍ പൊലീസിനു കൈമാറും.