പ്രധാനമന്ത്രി മോദിയെ വീണ്ടും പ്രശംസിച്ച് ഇമ്രാൻ ഖാൻ

single-img
22 September 2022

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാകിസ്ഥാൻ മുസ്ലീം ലീഗ്നേ താവ് നവാസ് ഷെരീഫുമായി താരതമ്യം ചെയ്താണ് ഇമ്രാൻ ഖാന്റെ പ്രശംസ.

നവാസ് ഷെരീഫിന് പാകിസ്ഥാന്റെ പുറത്ത് കോടികളുടെ സ്വത്തുക്കളുണ്ട്. പക്ഷെ ഈ കാര്യത്തിൽ അയൽരാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഇദ്ദേഹം കണ്ടു പഠിക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നവാസ് ഷെരീഫിന് ഒഴികെ ലോകത്തിലെ ഒരു നേതാവിനും ഇതുപോലെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളില്ലെന്നും ഇമ്രാൻ ഖാൻ ആരോപിക്കുന്നു.

പാകിസ്ഥാനിൽ സംഘടിപ്പിക്കപ്പെട്ട ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ. ‘ഏതെങ്കിലും ഒരു ലോക രാജ്യത്തെ പ്രധാനമന്ത്രിക്കോ അല്ലെങ്കിൽ നേതാവിനോ അവരുടെ രാജ്യത്തിന് പുറത്ത് കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള സ്വത്തുക്കളുണ്ടോ? ഉണ്ടെങ്കിൽ പറയൂ’ എന്നും ഇമ്രാൻ ഖാൻ വെല്ലുവിളിച്ചു.

‘ഒരു രാജ്യത്തിന് സ്വതന്ത്രമായ നിയമവാഴ്ച ഇല്ലെങ്കിൽ, അതിന് വളരാനുള്ള നിക്ഷേപം ലഭിക്കുന്നില്ല, നിയമവാഴ്ച ഇല്ലാതെ വരുമ്പോഴാണ് അഴിമതി നടക്കുന്നത്, ഏതെങ്കിലും രാജ്യത്തെ ഒരു ബില്യൺ മൂല്യമുള്ള നേതാവിന്റെ നേതാവിനെക്കുറിച്ച് എന്നോട് പറയൂ, എന്നാൽ ഇവിടെ നവാസിന് വിദേശത്ത് എത്ര ആസ്തികളും സ്വത്തുക്കളും ഉണ്ടെന്ന് ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയില്ല’ ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.