യു പി കൊലപാതകം; മാധ്യമ പ്രവർത്തകർക്ക് പുതിയ പ്രവർത്തന മാർഗരേഖ പുറത്തിറക്കും

single-img
16 April 2023

ആതിഖിനെയും അഷ്‌റഫിനെയും കൊലപ്പെടുത്തിയ 3 പേർ പത്രപ്രവർത്തകരെന്ന വ്യാജേനയാണ് എത്തിയത് എന്ന കണ്ടെത്തലിനു പിന്നാലെ മാധ്യമപ്രവർത്തകർക്കായി പുതിയ പ്രവർത്തന മാർഗരേഖ (എസ്ഒപി) പുറത്തിറക്കാനൊരുങ്ങി കേന്ദ സർക്കാർ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ ആകും പുതിയ മാർഗരേഖ തയാറാക്കുന്നത് എന്നാണു ലഭിക്കുന്ന വിവരം. മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനാണ് എസ്ഒപി തയ്യാറാക്കുന്നതെന്നാണ് വിശദീകരണം. എന്നാൽ മാധ്യമസ്വാതന്ത്ര്യത്തിന് തടയിടുന്ന നടപടിയാകുമോ എന്ന ആശങ്ക ഉയരുകയാണ്.

ശനിയാഴ്ച വൈകുന്നേരത്തോടെ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഗുണ്ടാസംഘം രാഷ്ട്രീയക്കാരനായ അതിഖ് അഹമ്മദിനെയും അഷ്‌റഫിനെയും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോൾ 3 പേർ പത്രപ്രവർത്തകരെന്ന വ്യാജേന എത്തി വെടി വെച്ച് കൊന്നിരുന്നു. ആതിഖും അഷ്‌റഫും മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിവച്ചു കൊന്നത്.

ആതിഖ് കൊല്ലപ്പെട്ട അതേ ദിവസം തന്നെ ഉമേഷ് പാൽ വധക്കേസിൽ 19 കാരനായ മകൻ അസദിനെയും യുപി പോലീസ് എസ്ടിഎഫ് ഏറ്റുമുട്ടലിൽ കൊന്നിരുന്നു. 2005ൽ ബിഎസ്പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയാണ് ഉമേഷ് പാൽ, ആതിഖ് സബർമതി ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.