രണ്ടാം ദിവസവും ബോക്സ് ഓഫീസ് കളക്ഷനില്‍ അമ്പരപ്പിക്കുന്ന കുതിപ്പുമായി ഗുരുവായൂര്‍ അമ്പലനടയിൽ

single-img
18 May 2024

പൃഥ്വിരാജ് നായകനായ ഗുരുവായൂര്‍ അമ്പലനടയില്‍ കേരളത്തില്‍ രണ്ടാം ദിവസവും അമ്പരപ്പിക്കുന്ന കുതിപ്പാണ് ബോക്സ് ഓഫീസ് കളക്ഷനില്‍ നേടുന്നത് . സംവിധായകനും നടനുമായ ബേസില്‍ ജോസഫും പൃഥ്വിരാജിനൊപ്പം ചേരുമ്പോള്‍ ചിത്രം ചിരിപ്പൂരം തീര്‍ക്കുന്നു.

കേരളത്തില്‍ നിന്ന് ഇതുവരെ 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാമതെത്തിയത് 3.80 കോടി രൂപ നേടിയിട്ടാണെന്നാണ് വ്യക്തമാക്കിയിരുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്. വിപിൻ ദാസിന്റെ ഗുരുവായൂര്‍ അമ്പലനടിയില്‍ 3.67 കോടി കേരളത്തില്‍ നിന്ന് രണ്ടാം ദിവസവും നേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സംവിധായകൻ വിപിൻ ദാസിന്റേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ നിഖില വിമലും അനശ്വര രാജനും കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നു.