ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭങ്ങളിലെ കേസുകള്‍ സർക്കാർ പിന്‍വലിക്കണം: സുകുമാരൻ നായർ

single-img
29 October 2022

സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന വിധിയെ തുടർന്ന് കേരളത്തിൽ നടന്ന സ്ത്രീപ്രവേശന പ്രക്ഷോഭങ്ങളിലെ കേസുകള്‍ പിന്‍വലിക്കണമെന്ന് എൻ എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ ആവശ്യപ്പെട്ടു. ഇതിലും കൂടുതൽ ഗൗരവതരമായ കേസുകൾ പിൻവലിക്കുന്ന സർക്കാരിന് ഈ കേസും പിൻവലിക്കാനുള്ള ധാർമിക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. നാമജപഘോഷയാത്രയിൽ പങ്കെടുത്ത കാരണത്താൽ സാധാരണക്കാരായ ആളുകൾ കോടതികൾ കയറിയിറങ്ങുന്നു. ഇനിയും കേസ് പിൻവലിക്കാത്തത് പ്രതിഷേധാർഹമാണെന്നും സുകുമാരൻ നായർ പറഞ്ഞു.