‘ശ്രീ ഗണേഷ് S/0 മഹാദേവ്’; വിനായക ചതുര്‍ത്ഥിയിൽ ഗണപതിക്ക് ആധാര്‍ കാര്‍ഡൊരുക്കി ഒരു ഭക്തന്‍

single-img
1 September 2022

വിനായക ചതുര്‍ത്ഥി ദിനത്തിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ തോന്നിയ ഒരു ഗണപതി ഭക്തൻ ചെയ്തത് ഗണപതിക്ക് ആധാര്‍ കാര്‍ഡിന്റെ രൂപത്തിൽ ഫ്ളക്സ് ഒരുക്കുകയാണ്..ജാര്‍ഖണ്ഡില്‍ നിന്നുള്ള സരവ് കുമാറാണ് ഈ കൂറ്റന്‍ ആധാര്‍ കാര്‍ഡിന് പിന്നില്‍.

സോഷ്യൽ മീഡിയയെ ഫേസ്ബുക്കിൽ ലഭ്യമാകുന്ന തീം ഉപയോഗിച്ച് കൊല്‍ക്കത്തയില്‍ സൃഷ്ടിച്ച ഒരു ഫ്‌ളക്‌സില്‍ നിന്നാണ് തനിക്കിത് പ്രചോദനമായതെന്ന് സരവ് കുമാര്‍ പറയുന്നു. സാധാരണ നമുക്ക് ലഭിക്കുന്ന ആധാര്‍ കാര്‍ഡില്‍ കാണുന്ന ക്യു ആര്‍ കോഡ്, ഫോട്ടോ, നമ്പര്‍, പേര്, ജെന്‍ഡര്‍ തുടങ്ങിയവയെല്ലാം ഗണപതിക്കായി ഒരുക്കിയ ഫ്‌ളക്‌സ് ആധാറിലുമുണ്ട്.

ഈ ആധാർ കാർഡിൽ നൽകിയിട്ടുള്ള ബാര്‍കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഗണപതിയുടെ ചിത്രങ്ങള്‍ക്കായുള്ള ഗൂഗിള്‍ ലിങ്കിലേക്ക് കടക്കാൻ സാധിക്കും. ലിങ്കില്‍ കയറിയാല്‍ ഗണപതിയുടെ ‘വിലാസവും ജനന വര്‍ഷവും’ കാണും. ‘ശ്രീ ഗണേഷ് എസ്/ഒ മഹാദേവ്, കൈലാഷ് പര്‍വ്വതം,മുകൾ നില , മാനസരോവര്‍, തടാകം, കൈലാഷ് പിന്‍കോഡ്- 000001, തീയതി 01/01/600 സിഇ എന്നാണ് വിലാസം നല്‍കിയിരിക്കുന്നത്.