വൻ പണമൊഴുക്കിയിട്ടും ക്രമക്കേട് നടത്തിയിട്ടും ബിജെപിക്ക് കിട്ടിയത് നേരിയ വിജയം; ത്രിപുര തെരഞ്ഞെടുപ്പിൽ സിപിഎം

single-img
2 March 2023

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ പണമൊഴുക്കിയിട്ടും ക്രമക്കേട് നടത്തിയിട്ടും ബിജെപിക്ക് കിട്ടിയത് നേരിയ വിജയമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ബിജെപിയെ തള്ളി ഇടത് മുന്നണിക്കും പ്രതിപക്ഷത്തിനും വോട്ട് ചെയ്തവർക്ക് അഭിവാദ്യമെന്നും ജന താത്പര്യം മുൻനിർത്തി പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും പൊളിറ്റ് ബ്യൂറോ പ്രതികരിച്ചു.

അതേസമയം, ത്രിപുരയിൽ കഴിഞ്ഞ തവണ 36 സീറ്റ് നേടി 25 വർഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച ബിജെപി ഇത്തണയും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിര്‍ത്തുന്നത്. പക്ഷെ സീറ്റ് എണ്ണം 36 ല്‍ നിന്ന് 32 ലേക്ക് കുറഞ്ഞതിനെ വിമര്‍ശിക്കുകയാണ് പ്രതിപക്ഷം.