ബംഗാളില്‍ സിപിഎം-ബിജെപി സഖ്യത്തിന്പരാജയം ; മിഡ്‌നാപൂരില്‍ വിജയിച്ചത് തൃണമൂല്‍

single-img
22 November 2022

പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപൂര്‍ ജില്ലയിലെ മഹിഷാദല്‍ കേശബ്പൂര്‍ ജല്‍പായ് രാധാകൃഷ്ണ കര്‍ഷക സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി- സിപിഎം സഖ്യത്തെ പരാജയപ്പെടുത്തി സീറ്റുകള്‍ സ്വന്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. സിപിഎം-ബിജെപിയുമായി ചേർന്നുള്ള അനൗദ്യോഗിക സഖ്യത്തെയാണ് തൃണമൂല്‍ ഒറ്റയാൾപോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയത്.

നേരത്തെ നന്ദകുമാര്‍ സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി സഖ്യത്തിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും ഇത്തവണ മിഡ്‌നാപൂരില്‍ പക്ഷെ സഖ്യത്തിന് പരാജയമായിരുന്നു ഫലം. ഇത്തവണ ഐക്യ കര്‍ഷക സംഘം എന്ന പേരിലായിരുന്നു സഖ്യം ഉണ്ടായിരുന്നത്

പരാജയത്തിന് പിന്നാലെ തൃണമൂല്‍ നേതാക്കള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് തങ്ങള്‍ക്ക് പ്രതീക്ഷിച്ച വിജയം കണ്ടെത്താന്‍ കഴിയാഞ്ഞതെന്നാണ് സഖ്യത്തെ നയിച്ചവർ നടത്തിയ പ്രതികരണം. തെരഞ്ഞെടുപ്പിലെ 69 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. സിപിഎം-ബിജെപി സഖ്യത്തിന് എട്ട് സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. ഒരു സീറ്റില്‍ എതിരില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. 62 സ്ഥാനാര്‍ത്ഥികള്‍ ബിജെപിയില്‍ നിന്നായിരുന്നു. 13 സ്ഥാനാര്‍ത്ഥികളായിരുന്നു സിപിഎം പക്ഷത്ത് നിന്നുണ്ടായിരുന്നത്.