എന്തുകൊണ്ട് പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടുവെന്ന കോടതിയുടെ കണ്ടെത്തൽ അസാധാരണമാണ്: മന്ത്രി പി രാജീവ്

single-img
31 March 2024

കാസർകോട്ടെ വിവാദമായ റിയാസ് മൗലവി കൊലപാതകക്കേസിൽ കോടതിയിൽ നിന്നുണ്ടായ വിധി അസാധാരണങ്ങളിൽ അസാധാരണമെന്ന് നിയമമന്ത്രി പി രാജീവ്. എന്തുകൊണ്ടാണ് പ്രതികൾ കുറ്റവിമുക്തനാക്കപ്പെട്ടുവെന്ന കോടതിയുടെ കണ്ടെത്തൽ അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ കേസിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടന്നു.പ്രതികളെ വളരെ പെട്ടന്ന് പിടികൂടി. എന്നാൽ പ്രതിഭാഗം പോലും പറയാത്ത കാര്യങ്ങളാണ്‌ കോടതി വിധിയിലുളളത്. ഈ കോടതി വിധി അപൂർവങ്ങളിൽ അപൂർവമല്ലെന്ന് വേണമെങ്കിൽ പറയാം. എന്നാലും കുറ്റവിമുക്തരാക്കപ്പെടുക എന്നത് അംഗീകരിക്കാൻ സാധിക്കില്ല. വിചാരണയിൽ ഉൾപ്പെടെ പ്രതികളെ തുടർച്ചയായ ഏഴ് വർഷം ജയിലിൽ ഇടാൻ കഴിഞ്ഞത് ചെറിയ കാര്യമല്ലെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.

അതേ സമയം, സംസ്ഥാന സർക്കാർ വേഗത്തില്‍ അപ്പീല്‍ നല്‍കാന്‍ എജിയെ ചുമതലപ്പെടുത്തി. റിയാസ് മൗലവി വധക്കേസ് അന്വേഷണം നിലവാരമില്ലാത്തതാണെന്നും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടന്നുമാണ് കഴിഞ്ഞ ദിവസത്തെ വിധിന്യായത്തില്‍ കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കോടതി ചൂണ്ടിക്കാട്ടിയത്.