കർണാടകയിൽ ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസിന് മറുപടിയായി കോണ്‍ഗ്രസിന്റെ ഓപ്പറേഷന്‍ ഹസ്ത; ഭയക്കണം ഇനി ബിജെപി

single-img
21 August 2023

ബിജെപി സർക്കാർ അധികാരത്തിൽ ഏതാണ് നടത്തിയ ഓപ്പറേഷന്‍ ലോട്ടസിന് കർണാടകയിൽ മറുപടിയുമായി കോണ്‍ഗ്രസിന്റെ ഓപ്പറേഷന്‍ ഹസ്ത.തങ്ങൾക്ക് കിട്ടിയ’ പണിയെല്ലാം’ തിരികെ നൽകാൻ ആണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ തുടക്കം കുറിക്കുന്നത്

സംസ്ഥാനത്തെ കോൺഗ്രസ് മുഖങ്ങളായ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും കളമറിഞ്ഞ് കളിച്ചു തുടങ്ങിയതോടെ ബിജെപിക്ക് കര്‍ണാടകയില്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് പടലപ്പിണക്കത്തില്‍ ഒതുക്കിയിരുത്തിയ പഴയ പടക്കുതിര യെഡ്ഡിയെ ഇറക്കാതെ നിര്‍വ്വാഹമില്ലെന്നായി. കോണ്‍ഗ്രസിന്റെ സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചാക്കിലാക്കിയവര്‍ മറുകണ്ടം ചാടി രക്ഷപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ബി എസ് യെദ്യൂരപ്പ വീണ്ടും അനുനയ തന്ത്രം പയറ്റുന്നുണ്ട്.

നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ എംഎല്‍എമാരെ തിരികെ പാര്‍ട്ടിയിലെത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങളെയാണ് ‘ഓപ്പറേഷന്‍ ഹസ്ത’ എന്ന പേരില്‍ വിളിക്കുന്നത്. കോൺഗ്രസ് ഓപ്പറേഷന്‍ തുടങ്ങിയതോടെ അങ്കകലി പൂണ്ട ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി കൈ എങ്ങനെ മുറിച്ചു കളയണമെന്ന് തനിക്ക് അറിയാമെന്ന് പരിഹസിച്ചിരുന്നു. എന്നാല്‍ ഡികെ ശിവകുമാര്‍ എന്ന കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ കിംഗ് മേക്കര്‍ രവിക്ക് മറുപടിയും ചൂടോടെ കൊടുത്തു.

”കൈ വെട്ടിക്കളയുമെന്നാണ് സി ടി രവിയുടെ ഭീഷണി. മുന്‍പ് കോണ്‍ഗ്രസില്‍നിന്നും ജെഡിഎസില്‍നിന്നും എംഎല്‍എമാരെ കൊണ്ടുപോയപ്പോള്‍ ഇതൊന്നും തോന്നിയില്ലേ?. നിങ്ങള്‍ക്ക് മറ്റുള്ളവരെ ഭീഷണിപ്പെടുത്താമെങ്കില്‍, തിരിച്ച് എങ്ങനെ ഭീഷണിപ്പെടുത്തണമെന്ന് ബാക്കിയുള്ളവര്‍ക്കും അറിയാം. ഞങ്ങളുടെ സഖ്യസര്‍ക്കാരിനെ വീഴ്ത്തി സര്‍ക്കാര്‍ രൂപീകരിച്ചവരാണ് നിങ്ങള്‍’

കടുത്ത ഭാഷയില്‍ ഇതും പറഞ്ഞ് മറ്റൊരും തഗ് ഡയലോഗും ഡികെയുടെ വകയായി ഉണ്ടായി. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉള്ള കോണ്‍ഗ്രസിന് ഇങ്ങോട്ട് ആരേയും വിളിച്ച് ചേര്‍ക്കേണ്ട ആവശ്യമില്ലെന്ന്. ഇഡിയെ കൊണ്ട് വേട്ടയാടിച്ച് ജയിലിലടച്ചതൊന്നും ഡികെ അത്ര വേഗം മറക്കില്ലെന്ന് ബിജെപിയെ ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് കര്‍ണാടകയിലെ പാര്‍ട്ടി അധ്യക്ഷന്റെ ഓരോ നീക്കവും. ഇങ്ങോട്ട് കിട്ടിയതില്‍ തിരിച്ചടി കൊടുക്കാന്‍ കോണ്‍ഗ്രസ് ഒരിടത്തു നിന്നും തുടങ്ങുകയാണ്.