കേരളത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ കർണാടകയിലെ കോൺഗ്രസ് സർക്കാരും

single-img
3 February 2024

സംസ്ഥാനത്തിനോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ സമരവുമായി കർണാടക സർക്കാരും. വരുന്ന ബുധനാഴ്ച ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിക്കും. കോൺഗ്രസ് അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനം കടുത്ത അവഗണന നേരിടുന്നെന്ന് ആരോപണം.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും. കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളും ഡൽഹിയിലെ സമരത്തിൻ്റെ ഭാഗമാകും.