ജ്യോത്സ്യന്റെ നിർദ്ദേശ പ്രകാരം പാമ്പിന് മുന്നിൽ നാവ് നീട്ടി നാഗപൂജ നടത്തി; അണലിയുടെ കടിയേറ്റ കർഷകന്റെ നാവ് മുറിച്ചുമാറ്റി

single-img
26 November 2022

സ്ഥിരമായി പാമ്പ് കടിയേൽക്കുന്നത് സ്വപ്‌നം കാണുന്നത് മാറാൻ ജ്യോത്സന്റെ നിർദേശപ്രകാരം നാഗപൂജ നടത്തിയ 54-കാരന്റെ നാവിൽ പാമ്പ് കടിച്ചു. തമിഴ്‌നാട് ഈറോഡ് സ്വദേശിയായ കർഷകനായ രാജക്കാണ് അണലിയുടെ കടിയേറ്റത്.

തന്റെ സ്വപ്നത്തിന് പരിഹാരം തേടി ജോത്സ്യനെ സമീപിച്ചപ്പോഴാണ് നാഗപൂജ നടത്താൻ നിർദേശിച്ചത്. പൂജ ചെയ്യാനായി സർപ്പമുള്ള ഒരു കാവും ജോത്സ്യൻ തന്നെ നിർദേശിച്ചു. ജ്യോത്സ്യൻ പറഞ്ഞ പ്രകാരം സർപ്പത്തിന്റെ മുന്നിൽ നാവ് പുറത്തേക്ക് നീട്ടിയായിരുന്നു പൂജ നടത്തിയത്. പക്ഷെ ഇതിനിടെ അണലി രാജയുടെ നാവിൽ കടിക്കുകയായിരുന്നു.

കടിയേറ്റ ഉടൻ തന്നെ പൂജാരി ഇയാളുടെ നാവ് മുറിച്ച് ഈറോഡ് മെഡിക്കൽ സെന്ററിൽ എത്തിച്ച് ചികിത്സ നൽകി. നാവ് മുറിച്ചുമാറ്റിയ രാജക്ക് ആവശ്യമായ ചികിത്സ നൽകിയെന്നും ആന്റി വെനം കുത്തിവെച്ചെതായും ഈറോഡ് മണിയൻ മെഡിക്കൽ സെന്ററിലെ ഡോ. സെന്തിൽ കുമാരൻ അറിയിച്ചു.