ലോകത്തിലെ ഏറ്റവും മികച്ച വിസ്കി നിർമ്മിക്കുന്നത് ഒരു ഇന്ത്യൻ കമ്പനി

single-img
12 January 2024

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച വിസ്കി ഏതെന്ന ചോദ്യത്തിന് വിദേശ രാജ്യങ്ങളിലെ വൻ നിർമാതാക്കളുടെ പേരാണോ ഓർമയിലേക്ക് വരുന്നത്. പക്ഷെ അവയെല്ലാം മറന്നേക്കൂ. ഈ സ്ഥാനം ഒരു ഇന്ത്യൻ കമ്പനിക്കാണ്. അമേരിക്കൻ, ഐറിഷ് വിസ്‌കികളെ തോൽപ്പിച്ച് സിംഗിൾ മാൾട്ട് റാംപൂർ ആസവ, ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്‌കി, ജോൺ ബാർലികോൺ അവാർഡിന്റെ 2023 പതിപ്പിൽ ‘മികച്ച വേൾഡ് വിസ്‌കി’ എന്ന സ്ഥാനം നേടി.

പ്രശസ്ത സ്‌പിരിറ്റ് നിർമാതാവ് റാഡിക്കോ ഖൈതാന്റെ ഉടസ്ഥതയിലുള്ളതാണ് റാംപൂർ ആസവ. ക്ലേ റൈ സൺ, വെയ്ൻ കർട്ടിസ്, സാക്ക് ജോൺസ്റ്റൺ, സൂസൻ റീഗ്ലർ, ജോൺ മക്കാർത്തി എന്നിവരുൾപ്പെടെ ബാർലികോൺ സൊസൈറ്റി അംഗങ്ങൾ പങ്കെടുത്ത ബ്ലൈൻഡ്-ടേസ്റ്റിംഗ് മത്സരത്തിൽ ആണ് റാംപൂർ ആസവയുടെ മികച്ച പ്രകടനം.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കയറ്റുമതിയിൽ ആണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്തകാലത്തായി , ആഭ്യന്തര ഡിമാൻഡ് വർധിച്ചതോടെ, ആഭ്യന്തര വിപണിയിലും വിസ്കി ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട് . ഇന്ത്യൻ സിഗ്നേച്ചറുള്ള എക്‌സ്‌ക്ലൂസീവ് ബോട്ടിലുകൾ ആണ് കമ്പനി പുറത്തിറക്കുന്നത്. 9000 രൂപയിലേറെയാണ് ഈ വിസ്കിയുടെ വില.

ഇന്ത്യയിലെ പ്രീമിയം മദ്യ വിപണിയിൽ വളർച്ച രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ നീക്കം. പിക്കാഡിലി ഡിസ്റ്റിലറീസിന്റെ പീറ്റഡ് സിംഗിൾ മാൾട്ട് കഴിഞ്ഞ വർഷം വിസ്കിസ് ഓഫ് ദി വേൾഡ് അവാർഡിൽ ‘ലോകത്തിലെ ഏറ്റവും മികച്ച വിസ്കി’ എന്ന പദവി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് രാംപൂർ ആസാവയുടെ ഈ അപൂർവ നേട്ടം