കൊല്ലാൻ തീരുമാനിച്ചാൽ ഉമ്മവച്ച് വിടണോ?; ഷുഹൈബ് വധത്തെ ന്യായീകരിച്ചു ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത്

single-img
16 February 2023

ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി രംഗത്ത്. കൊല്ലാൻ തീരുമാനിച്ചാൽ പിന്നെ ഉമ്മ വച്ച് വിടണമായിരുന്നോ എന്ന് ഫെയ്സ്ബുക് പോസ്റ്റിനു താഴെ കമന്റായി ജിജോ ചോദിച്ചത്

നേരത്തെ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കുവേണ്ടി കൊലപാതകം നടത്തിയെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഫേയ്‌സ്ബുക്ക് കമന്റിലൂടെയാണ് ആകാശ് തില്ലങ്കേരി കണ്ണൂരിലെ പാർട്ടി നേതാക്കളെ പ്രതികൂട്ടിൽ ആക്കുന്ന പരാമർശം നടത്തിയത്.

പാർട്ടിയുടെ സംരക്ഷണം ലഭിക്കാതായതോടെയാണു ക്വട്ടേഷൻ സംഘങ്ങളിലേക്കു വഴിമാറിപ്പോയതെന്നും തെറ്റുതിരുത്തിക്കാൻ ആരും ശ്രമിച്ചില്ലെന്നും ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരത്തിന്റെ ഫെയ്സ്ബുക് പോസ്റ്റിനു മറുപടിയായുള്ള കുറിപ്പിൽ ആകാശ് വ്യക്തമാക്കി.