തമിഴ്‌നാട്ടിൽ മുന്നേറ്റം ഇന്ത്യ മുന്നണിക്ക്; പ്രവചനവുമായി ഇന്ത്യ ടുഡേ

single-img
1 June 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകിസിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ‌ സർവേ പ്രകാരം തമിഴ്നാട്ടിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റം . മുന്നണിക്ക് തമിഴ്നാട്ടിൽ 26 മുതൽ 30 സീറ്റ് വരെയും ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് 1 മുതൽ 3 സീറ്റ് വരെയും ലഭിക്കും.

മറ്റുളളവർക്ക് 6 മുതൽ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം ടൈംസ് നൗ പ്രകാരം കേരളത്തിൽ ഇന്ത്യ മുന്നണിക്ക് 14–15 സീറ്റുകൾ, ഇടതുമുന്നണിക്ക് 4, ബിജെപിക്ക് 1. തൃശൂർ സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം.

ന്യൂസ് 18 തമിഴ്നാട് പ്ലസ് പുതുച്ചേരി എക്സിറ്റ് പോൾ പ്രകാരം ഇന്ത്യ മുന്നണിക്ക് 39 സീറ്റുകൾ , ബിജെപിക്ക് 1 മുതൽ 3 വരെ സീറ്റുകൾ കോൺഗ്രസിന് 8–11 വരെ സീറ്റുകൾ പ്രവചിക്കുന്നത് .