അമ്പലക്കള്ളന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും: പുതുയുഗ യാത്രയിലൂടെ യുഡിഎഫ് മുന്നേറ്റം : കെ.സി. വേണുഗോപാൽ

single-img
6 February 2026

യുഡിഎഫ് സെമിഫൈനൽ വിജയിച്ചുവെന്നും ഇനി ഫൈനൽ ജയിക്കാനാണ് ലക്ഷ്യമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന പോരാട്ടങ്ങൾക്ക് യുഡിഎഫ് കൂടുതൽ സജ്ജമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

എൽഡിഎഫിനെതിരെ വിമർശനം മാത്രം ഉയർത്തുന്ന യാത്രയല്ല ഇതെന്നും, യുഡിഎഫിന്റെ വികസന കാഴ്ചപ്പാടുകളും വാഗ്ദാനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന യാത്രയാണെന്നും വേണുഗോപാൽ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാൽ പെൻഷൻ നിർത്തുമെന്ന പ്രചാരണം നുണയാണെന്നും, സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാർ ഇടപെടുന്നതായും, സിപിഐഎം പ്രവർത്തകർ പ്രതികളാകാതിരിക്കാൻ ശ്രമം നടക്കുന്നതായും കെ.സി. വേണുഗോപാൽ ആരോപിച്ചു. അന്വേഷണം എത്ര നീട്ടിയാലും അമ്പലക്കള്ളന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.