രാമക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാൻ ആരാണ് അമിത് ഷാ; ആഭ്യന്തര മന്ത്രിയുടെ പണി രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കലാണ്: മല്ലികാർജുൻ ഖാർഗെ

single-img
6 January 2023

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അയോധ്യയിലെ രാമക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാൻ അമിത് ഷാ ആരെന്ന് ചോദിച്ച ഖാർഗെ, അക്കാര്യം ക്ഷേത്ര ഭാരവാഹികൾ നോക്കിക്കൊള്ളുമെന്നും പറഞ്ഞു.

ഒരു ആഭ്യന്തര മന്ത്രിയുടെ പണി രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കലാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു . അതേസമയം, അയോധ്യയിലെ രാമക്ഷേത്രം അടുത്ത വർഷം തുറക്കുമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. രാമ ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് നിര്‍മ്മാണം തടയാനാണ് ശ്രമിച്ചതെന്നും ത്രിപുരയിലെ രഥയാത്രയില്‍ അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് അമിത് ഷാക്കെതിരെ ഖാർഗെ രംഗത്തെത്തിയത്.