ഒടുവിൽ G-23 ക്കു മുന്നിൽ കീഴടങ്ങി സോണിയ ഗാന്ധി; വോട്ടര്‍ പട്ടിക പുറത്തുവിടും

single-img
11 September 2022

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ G 23 യുമായി ഏറ്റുമുട്ടൽ അവസാനിപ്പിക്കാനൊരുങ്ങി സോണിയ ഗാന്ധി. വോട്ടർ പട്ടിക പുറത്തുവിടണമെന്ന അഞ്ച് എംപിമാരുടെ കത്തിന്; വോട്ടർ പട്ടിക 20ആം തീയതി മുതല്‍ എഐസിസിയിലെ തന്റെ ഓഫിസിൽ ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി മറുപടി നൽകിയത്. കഴിഞ്ഞ ദിവസം വരെ ഒരു കാരവശാലും പുറത്തു വിടില്ല എന്ന് വാശിപിടിച്ചു വോട്ടർ പട്ടികയാണ് ഇപ്പോൾ പുറത്തുവിടാൻ എന്ന് സോണിയ ഗാന്ധി സമ്മതിച്ചിരിക്കുന്നത്.

ഓരോ പിസിസിയിലെയും പട്ടിക അവിടെയും പരിശോധിക്കാവുന്നതാണെന്നും മധുസൂദനന്‍ മിസ്ത്രിയുടെ കത്തില്‍ പറയുന്നത്. മത്സരിക്കുന്നവർക്ക് പിന്നീട് പട്ടിക പൂർണമായും നല്‍കുമെന്നും എഐസിസി വ്യക്തമാക്കി. ഉന്നയിച്ച വിഷയങ്ങൾക്ക് കിട്ടിയ മറുപടിയില്‍ തൃപ്തനാണെന്നും അതിനാല്‍ വിവാദം അവസാനിപ്പിക്കുകയാണെന്നും ശശിതരൂർ ട്വീറ്റ് ചെയ്തു.

അതേസമയം ശശി തരൂർ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടു കേരളത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മൽസരിച്ചാൽ മനസാക്ഷി വോട്ട് ചെയ്യുമെന്ന് പറഞ്ഞ കെ.സുധാകരന്റെ പ്രസ്താവന തിരുത്തി കെപിസിസി വൈസ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കെപിസിസി നേതൃത്വം ഹൈക്കമാന്റിനൊപ്പം ആണ് എന്നാണു കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്.