‘കൊച്ചു കേരളം’ എന്ന അപകർഷതാബോധം ഉപേക്ഷിച്ച് ‘മഹത്തായ കേരളം’ എന്ന ആത്മവിശ്വാസവും അഭിമാനബോധവും വളർത്തണം: മുഖ്യമന്ത്രി

single-img
21 February 2026

‘കൊച്ചു കേരളം’ എന്ന അപകർഷതാബോധം ഉപേക്ഷിച്ച് ‘മഹത്തായ കേരളം’ എന്ന ആത്മവിശ്വാസവും അഭിമാനബോധവും വളർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ചാം കേരള പഠന കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, കേരള വികസന മാതൃകയെ കാലാനുസൃതമായി പുതുക്കി മുന്നോട്ട് കൊണ്ടുപോകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നവോത്ഥാന പ്രസ്ഥാനങ്ങളും കേരളത്തിന്റെ പുരോഗതിയിൽ നിർണായക പങ്കുവഹിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്ത് വർഷത്തെ എൽഡിഎഫ് ഭരണാനുഭവങ്ങൾ വിലയിരുത്തുന്ന വേദിയാണ് അഞ്ചാം കേരള പഠന കോൺഗ്രസ് എന്നും, നവകേരള സൃഷ്ടിക്കായുള്ള ഉറച്ച അടിത്തറ ഈ കാലയളവിൽ പാകിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .