വേടൻ്റെ വിവാഹ തീയതി പരസ്യമാക്കി ഗോവിന്ദൻ മാസ്റ്റർ
20 February 2026

സംസ്ഥാന സർക്കാരിൻ്റെ പരിപാടിയിൽ പാടാനെത്തിയ റാപ്പർ വേടൻ്റെ സാന്നിധ്യത്തിൽ തളിപ്പറമ്പിൽ സർപ്രൈസ് പരസ്യമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . ഫെബ്രുവരി 24ന് തൃശൂരിൽ വച്ച് വിവാഹിതനാകുന്ന വേടന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു .
“എല്ലാം മംഗളങ്ങളും ഈ ജനസാഗരത്തെ സാക്ഷിയാക്കി നേരുന്നതായി” കണ്ണൂരുകാരുടെ ഗോവിന്ദൻ മാഷ് പ്രഖ്യാപിച്ചതോടെ വേടൻ്റെ മുഖത്തും നിറഞ്ഞ ചിരി വിടർന്നു. “തളിപ്പറമ്പിൻ്റേയും കണ്ണൂരിൻ്റേയും കേരളത്തിൻ്റേയും ആദരവ് അറിയിക്കുകയാണ്. വരും തലമുറയെ ശരിയായ ദിശാബോധത്തിലൂടെ നയിക്കുമെന്ന പ്രതിജ്ഞയാണ് ഈ വേടൻ്റെ സംഗീതം,” എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി വേടനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.


