വിഷ്ണുപ്രിയയുടെ കൊലപാതകം: മാനന്തേരി സ്വദേശിയായ യുവാവ് കസ്റ്റഡിയിൽ

single-img
22 October 2022

കണ്ണൂർ ജില്ലയിലെ പാനൂരിൽ വീട്ടിനുള്ളിൽ വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കൂത്തുപറമ്പിന് സമീപം മാനന്തേരി സ്വദേശിയാനി ഇയാൾ . ശ്യാംജിത്എന്ന് പേരുള്ള യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.

ഇന്ന് ഉച്ചയോടെയായിരുന്നു പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യെ വീടിനകത്ത് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഈ വീടിന്റെ സമീപം മരണം നടന്ന കുടുംബവീട്ടിൽ നിന്ന് കുളിക്കാനും വസ്ത്രം മാറാനുമായി വീട്ടിലേക്ക് പോയതായിരുന്നു വിഷ്ണുപ്രിയ.

എന്നാൽ മകൾ തിരിച്ചെത്താൻ വൈകിയതോടെ തിരഞ്ഞുപോയ അമ്മയാണ് മരിച്ച് കിടക്കുന്ന വിഷ്ണുപ്രിയയെ കണ്ടെത്തിയത്. ബന്ധുക്കളും അയൽക്കാരുമെല്ലാം തറവാട്ട് വീട്ടിലായിരുന്നതിനാൽ കൊലപാതകം ആരും അറിഞ്ഞിരുന്നില്ലെന്നാണ് നിഗമനം.സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് വിഷ്ണുപ്രിയയുടെ ഫോൺ കോളുകൾ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ശ്യാംജിതിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.