മണിപ്പൂരിലെ യുവതികൾക്കെതിരായ അക്രമങ്ങൾ; ബിജെപി നിലപാട് തള്ളി ആർഎസ്എസിന്റെ വനിതാ വിഭാഗം

single-img
25 July 2023

കലാപങ്ങളുമായി ബന്ധപ്പെട്ട മണിപ്പൂർ വിഷയത്തിൽ ബിജെപി സ്വീകരിച്ച നിലപാട് എറ്റെടുക്കാതെ ആർ.എസ്.എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതി. ബംഗാളിനെയും രാജസ്ഥാനെയും മണിപ്പൂരിനോട് താരതമ്യപ്പെടുത്താൻ രാഷ്ട്ര സേവികാ സമിതി തയ്യാറായില്ല.

മണിപ്പൂരിൽ നടക്കുന്ന യുവതികൾക്കെതിരായ അക്രമങ്ങളെ സംഘടന ശക്തമായ് അപലപിക്കുകയും . മണിപ്പൂരിലേത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹവും സര്‍ക്കാരും ജാഗ്രത പാലിക്കണമെന്നും രാഷ്ട്ര സേവിക സമിതി പറഞ്ഞു.

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും കെട്ടടങ്ങാതെ തുടരുകയാണ് പാര്‍ലമെന്റിലെ പ്രതിപക്ഷ ബഹളം. വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയും വരെ വിമര്‍ശനങ്ങള്‍ തുടരും എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.