പ്രചരിക്കുന്നത് വ്യാജ വാർത്ത; വിജയ് ഭാര്യ സം​ഗീതയുമായി വേർപിരിഞ്ഞിട്ടില്ല

single-img
8 January 2023

22 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിന് പിന്നാലെ തമിഴ് സൂപ്പർ താരം വിജയ് ഭാര്യ സം​ഗീതയുമായി വേർപിരിയുകയാണെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. തമിഴിൽ വിജയ് നായകനായ പുതിയ ചിത്രം വരിസുവുമായി ബന്ധപ്പെട്ട വിക്കിപീഡിയ പേജിൽ വിജയ് ഭാര്യയുമായി വേർപിരിഞ്ഞു എന്ന് കാണിച്ചതോടെയാണ് പ്രശ്നം തുടങ്ങുന്നത്.

ഈ സിനിമയുടെ സംവിധായകൻ അറ്റ്ലീയുടെ ഭാര്യയുടെ ബേബി ഷവർ ചടങ്ങിനും വാരിസിന്റെ ഓഡിയോ ലോഞ്ചിനും സം​ഗീത എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി വിക്കിപീഡിയ റിപ്പോർട്ട് കൂടി ഉൾപ്പെടുത്തി തമിഴിലും മറ്റുമുള്ള പല ഓൺ‌ലൈൻ മാധ്യമങ്ങളും വിജയ് ഭാര്യയുമായി വേർ‌പിരിഞ്ഞു എന്ന് വലിയ പ്രാധാന്യത്തോടെ വാർത്ത നൽകി.

പക്ഷെ ഈ സമയം കുട്ടികൾക്കൊപ്പം അമേരിക്കയിൽ ആയിരുന്നതിനാലാണ് സം​ഗീത ചടങ്ങുകളിൽ‌ പങ്കെടുക്കാതിരുന്നത് എന്നതാണ് വാസ്തവം. വിക്കിപീഡിയ നൽകിയ റിപ്പോർട്ട് തെറ്റാണെന്ന് വിജയിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.നിലവിൽ വിവാദ പരാമർശം വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.