സംസ്ഥാനത്ത് കനത്ത മഴ; വി ഡി സതീശന്റെ രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനം റദ്ദാക്കി

single-img
29 May 2024

സംസ്ഥാനത്ത് കനത്ത മഴ തുടരുകയും മഴക്കെടുതി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. വി ഡി സതീശന്റെ രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനമാണ് റദ്ദാക്കിയത്. ഇന്ന് വൈകുന്നേരം കൊച്ചിയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലായിരുന്നു അദ്ദേഹം പുറപ്പെടേണ്ടിയിരുന്നത്.

മഴയിൽ എറണാകുളം ജില്ലയിലും പറവൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് യാത്ര റദ്ദാക്കിയത്. ഇനിയുള്ള രണ്ട് ദിവസങ്ങളില്‍ വിഡി സതീശൻ പറവൂരിലും എറണാകുളം ജില്ലയിലുമായി തുടരും.