സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് നിന്ന് പറയാം; അനിൽ ആൻ്റണിയുടെ രാജിയെ സ്വാഗതം ചെയ്ത് വിഡി സതീശൻ

single-img
25 January 2023

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ‘ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ ‘ എന്ന ബിബിസി പുറത്തുവിട്ട ഡോക്യുമെന്‍ററിക്കെതിരെ നിലപാട് എടുത്ത മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണിയുടെ മകൻ അനിൽ ആന്‍റണി പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

ഈ കാര്യത്തിൽ കോൺഗ്രസിന്‍റെ നയം പാർട്ടി അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് നിന്ന് പറയാമെന്നും വിഡി സതീശൻ പറഞ്ഞു. നേരത്തെ, ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ ബിജെപി- കേന്ദ്ര സർക്കാർ വാദങ്ങളെ പിന്തുണച്ച നിലപാടിനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും രംഗത്ത് വന്നതിനെ തുടർന്നായിരുന്നു അനിൽ ആന്റണിയുടെ രാജി.