രാത്രി യാത്രക്കിടെ വനിതാ യാത്രികയുടെ സീറ്റില്‍ മൂത്രമൊഴിച്ചു; യുവാവിനെ ഇറക്കിവിട്ട് കർണാടകാ ആർടിസി

23 February 2023

കര്‍ണാടക ആർ ടിസിയുടെ ബസില്‍ വനിതാ യാത്രക്കാരിയുടെ സീറ്റില്‍ മൂത്രമൊഴിച്ച യുവാവിനെ വഴിയിൽ ഇറക്കിവിട്ടു. വിജയപുര-മംഗളൂരു സർവീസ് നടത്തിണ്ണ ബസില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനായി ബസ് ഒരു ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയപ്പോഴായിരുന്നു സംഭവം.
ഈ സാമ്യം നോണ്‍ എസി സ്ലീപ്പറില്‍ കിടന്നുറങ്ങുകയായിരുന്ന ഇരുപതുകാരിയുടെ സീറ്റിലേക്കാണ് യുവാവ് മൂത്രമൊഴിച്ചത്. സംഭവത്തെ തുടർന്ന് പെണ്‍കുട്ടി ബഹളം വച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും എത്തി. നടപടി ചോദ്യം ചെയ്തപ്പോൾ യുവാവ് അവരോടും മോശമായി പെരുമാറി. പിന്നാലെ ഇയാളെ ബസില്‍ നിന്നും ഇറക്കിവിടുകയായിരുന്നു.
അതേസമയം, ഈ യുവാവ് മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞത്. സംഭവത്തില്‍ പെണ്‍കുട്ടി പോലീസിൽ പരാതി നല്‍കാന്‍ വിസമ്മതിച്ചുവെന്നും ജീവനക്കാര്‍ അറിയിച്ചു.