ഗവർണർ ജനിച്ച യുപിയിൽ ആകെ ടാക്സ് വരുമാനത്തിന്റെ 21% വരുന്നത് മദ്യ കച്ചവടത്തിൽ നിന്നും; കേരളത്തിൽ അത് 4% മാത്രം

single-img
22 October 2022

ലോട്ടറിയും മദ്യവും കേരളത്തിന്റെ പ്രധാന വരുമാനമാർഗം എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്തിൽ കേരളം ലജ്ജിക്കുന്നു . ഗവർണർ ജനിച്ച യുപിയിൽ ആകെ ടാക്സ് വരുമാനത്തിന്റെ 22% അതായത് 31,500 രൂപ വരുന്നത് മദ്യ കച്ചവടത്തിൽ നിന്നുമാണ്. എന്നാൽ കേരളത്തിൽ അത് 4% മാത്രമാണ്.

2020 ലെ കണക്കുകൾ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പറയുന്നത് സംസ്ഥാന സർക്കാരുകൾ എക്സൈസ് തീരുവയിൽ നിന്ന് ഏകദേശം 1.75 ട്രില്യൺ രൂപ സമ്പാദിച്ചതിൽ ഭൂരിഭാഗവും 2020 ൽ മദ്യവിൽപ്പനയിൽ നിന്നാണ്. ജി എസ് ടി , വിൽപ്പന നികുതി അല്ലെങ്കിൽ മൂല്യവർധിത നികുതി (കൂടുതൽ ഗതാഗത ഇന്ധനത്തിൽ) എന്നിവയ്ക്ക് ശേഷമുള്ള അവരുടെ മൂന്നാമത്തെ വലിയ വരുമാന സ്രോതസ്സായിരുന്നു

2020 സാമ്പത്തിക വർഷത്തിൽ 31,500 കോടി രൂപ എക്സൈസ് വരുമാനമായി യുപിക്ക് ലഭിച്ചു – നികുതി വരുമാനത്തിന്റെ ഏകദേശം 22%. കർണാടക സർക്കാരിന്റെ വരുമാനത്തിന്റെ 21 ശതമാനം മദ്യവിൽപ്പനയിലൂടെയാണ് ലഭിച്ചത്. മഹാരാഷ്ട്ര, എംപി, പശ്ചിമ ബംഗാൾ, തെലങ്കാന എന്നിവയാണ് മദ്യനികുതിയിൽ ഉയർന്ന ആശ്രിതത്വമുള്ള മറ്റ് സംസ്ഥാനങ്ങൾ.

മദ്യത്തിന്റെ ഉപയോഗം വളരെ കൂടുതലാണെന്ന് വിശ്വസിക്കപ്പെടുന്ന കേരളം മദ്യത്തിൽ നിന്ന് വരുമാനത്തിന്റെ 4% മാത്രമാണ് നേടിയത്. പഞ്ചാബിലെ വിഹിതം 16.5% ആയിരുന്നു (6,200 കോടി രൂപ); ഡൽഹിയിൽ ഇത് 14% അല്ലെങ്കിൽ 6,000 കോടി രൂപയായിരുന്നു. അതായത് ചുരുക്കി പറഞ്ഞാൽ, കേരളം അൽപ്പം കൂടെ ബുദ്ധിയുള്ള ഒരു ഗവർണറെ അർഹിക്കുന്നു