അസാധാരണ നീക്കം; ഗവർണർ വായിക്കാത്ത നയപ്രഖ്യാപന ഭാഗങ്ങൾ സഭയിൽ വായിച്ച് മുഖ്യമന്ത്രി
20 January 2026

കേരള നിയമസഭയുടെ അവസാന സമ്മേളനത്തിൽ അസാധാരണ സംഭവവികാസങ്ങൾ അരങ്ങേറി. നയപ്രഖ്യാപന പ്രസംഗത്തിന്റെ മുഴുവൻ ഭാഗങ്ങളും ഗവർണർ രാജേന്ദ്ര അർലേക്കർ വായിക്കാതെ മാറ്റം വരുത്തിയായിരുന്നു പ്രസംഗം.
ഗവർണറുടെ പ്രസംഗത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ സഭയിൽ വായിച്ചു. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ കെട്ടിക്കിടക്കുന്നതും കേന്ദ്ര സർക്കാരിന്റെ പ്രതികൂല നടപടികളാൽ കേരളം നേരിടുന്ന സാമ്പത്തിക ഞെരുക്കവും സംബന്ധിച്ച ഭാഗങ്ങളാണ് ഗവർണർ ഒഴിവാക്കിയത്.
ഈ ഭാഗങ്ങൾ ഉൾപ്പെടുത്തിയ മന്ത്രിസഭ അംഗീകരിച്ച പൂർണ നയപ്രഖ്യാപനമാണ് അംഗീകരിക്കേണ്ടതെന്നും അതാണ് സഭയിൽ വിതരണം ചെയ്യേണ്ടതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു.


