ടെലിവിഷൻ താരം തുനിഷ ശർമ മരിച്ച നിലയിൽ; സഹനടൻ ഷീസാൻ ഖാൻ അറസ്റ്റിൽ

single-img
25 December 2022

ടെലിവിഷൻ താരം തുനിഷ ശർമ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹനടൻ ഷീസാൻ ഖാനെ പോലീസ് അറസ്റ്റിൽ. ആലി ബാബ ദാസ്‌താ‌ൻ ഇ കാബൂൾ എന്ന പരമ്പരയുടെ സെറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് തുനിഷ ശർമയെ കണ്ടെത്തിയത്. നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത്.

ഭാരത് കാ വീർ പുത്ര -മഹാറാണാ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് തുനിഷ ടെലിവിഷൻ രം​ഗത്തെത്തുന്നത്. ചക്രവർത്തിൻ അശോക സാമ്രാട്ട്, ​ഗബ്ബാർ പൂഞ്ച് വാലാ, ഷേർ-ഇ-പഞ്ചാബ് : മഹാരാജാ രഞ്ജിത് സിം​ഗ്, ഇന്റർനെറ്റ് വാലാ ലവ്, സുബ്ഹാൻ അല്ലാ തുടങ്ങിയവയാണ് അഭിനയിച്ച ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകൾ.

പരമ്പരകൾക്ക് പുറമേ ഏതാനും ചിത്രങ്ങളിൽ ചെറുവേഷങ്ങളിലും തുനിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാർ ബാർ ദേഖോ എന്ന ചിത്രത്തിൽ കത്രീനാ കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് തുനിഷയായിരുന്നു. ഫിത്തൂർ, കഹാനി 2, ദബാങ് 3 എന്നിവയാണ് മറ്റുചിത്രങ്ങൾ.