ഭരണകൂടത്തിന്റെ അധികാര-ദുരുപയോഗത്തിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്; ജോ ബൈഡനെതിരെ ട്രംപ്

single-img
4 September 2022

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്‍ അമേരിക്കയുടെ ശത്രുവാണെന്ന് ട്രംപ് വിമര്‍ശിച്ചു. ഇന്ന് പെന്‍സില്‍വാനിയയില്‍ നടന്ന റാലിക്കിടെയാണ് പ്രസിഡന്റിന് നേരെയുള്ള ട്രംപിന്റെ വിമർശനങ്ങൾ ഉണ്ടായത്.

ഫ്‌ളോറിഡയിൽ സ്ഥിതിചെയ്യുന്ന ട്രംപിന്റെ വീട്ടില്‍ കഴിഞ്ഞ മാസം രഹസ്യാന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ പരിശോധന നടന്നതും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പ്രതികരണങ്ങള്‍. നീതിയുടെ പരിഹാസമാണ് ആ റെയ്‌ഡെന്നും ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തിരിച്ചടിയുണ്ടാകുമെന്നും ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഭരണകൂടത്തിന്റെ അധികാര-ദുരുപയോഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ജനങ്ങൾ;യ്ക്ക് വേണ്ടി സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട നീതിന്യായ വകുപ്പും എഫ്ബിഐയും പ്രോട്ടോക്കോളുകള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ബൈഡന്‍ ഭരണകൂടമാണ് റെയ്ഡിന് നേതൃത്വം കൊടുക്കുന്നതും ട്രംപ് കുറ്റപ്പെടുത്തി.