കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരമുണ്ടായേക്കാം; സൂചന നൽകി ആനന്ദ് ശർമ്മ

single-img
29 August 2022

21 വർഷത്തിന് ശേഷം നടക്കുന്ന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന ഇലക്ഷനിൽ മത്സരം ഉണ്ടായേക്കാം എന്ന സൂചന നൽകിൽ കോൺഗ്രസ് നേതാവും G-23 അംഗവുമായ ആനന്ദ് ശർമ്മ. ഒക്‌ടോബർ 17 നാണ് പാർട്ടി അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബർ 22, 24 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.

കൂടാതെ ഇലക്ടറൽ കോളേജ് അംഗമായ പിസിസിയുടെ 9,000 പ്രതിനിധികളുടെ കാര്യത്തിൽ സുതാര്യത ഇല്ല എന്ന് ആനന്ദ് ശർമ്മ ആരോപിച്ചു. അത്തരമൊരു സാഹചര്യത്തിൽ, അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന ഇലക്ഷൻ പ്രക്രിയയെക്കുറിച്ച് തന്നെ ചോദ്യങ്ങൾ ഉയർന്നുവരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ബൂത്ത്, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെയോ പി.സി.സിയുടെയോ യോഗങ്ങളൊന്നും നടന്നിട്ടില്ലെന്ന് തനിക്ക് ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, പാർട്ടിക്ക് വരുന്ന പരാതികളെ പരാമർശിച്ച് ശർമ്മ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ് 9000 പ്രതിനിധികളുടെ പട്ടിക തയ്യാറാക്കിയതെന്ന് അദ്ദേഹം ചോദിച്ചു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരിച്ചാൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ജി-23 അംഗം പൃഥ്വിരാജ് ചവാൻ കഴിഞ്ഞ ദിവസം ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞതിന് പിന്നാലെയാണ് ആനന്ദ് ശർമ്മയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

2001 ലാണ് അവസാനമായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ജിതേന്ദ്ര പ്രസാദാണ് സോണിയക്കെതിരെ മത്സരിച്ചത്.