ജനങ്ങളാണ് എല്ലാത്തിന്റെയും അവസാനവാക്ക്; ഞങ്ങൾ അത് അംഗീകരിക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
4 June 2024

ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഇന്ത്യ സഖ്യം വലിയ മുന്നേറ്റം ഉണ്ടാക്കിയതായി എം വി ഗോവിന്ദൻ മാസ്റ്റർ. തൃശൂരിൽ കോൺഗ്രസ് വോട്ടുകൾ ഭീമമായി കുറഞ്ഞുവെന്നും, ഇത് ബിജെപിയിലേക്കാണ് പോയതെന്നാണ് മാധ്യമ വാർത്തകൾ എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

‘ സംസ്ഥാനത്തിൽ ഇടതുപക്ഷത്തിനേറ്റ വലിയ തോൽവി പരിശോധിക്കും. തൃശ്ശൂരിൽ ഒരുലക്ഷത്തോളം വോട്ട് കോൺഗ്രസിന് കുറഞ്ഞു. അത്രയും വോട്ട് ബിജെപിക്ക് അധികമായി ലഭിച്ചു. ജനങ്ങളാണ് എല്ലാത്തിന്റെയും അവസാനവാക്ക്. ഞങ്ങൾ അത് അംഗീകരിക്കുന്നു.

കേരളത്തിലെ സർക്കാർ തിരുത്തേണ്ടത് ഉണ്ടെങ്കിൽ തിരുത്തും. സ്ഥാനാർത്ഥിനിർണയം പ്രചരണം അടക്കമുള്ള എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കും’, ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.